കുപ്പായക്കീശയിലെ വിയര്‍പ്പ് നാറുന്ന
വക്ക് കീറിയ
നൂറ് രൂപാ നോട്ടില്‍
ഗാന്ധിജിയുടെ
ജാതകം വായിക്കാം.
രേഖീയമായ
ഭാഷയായതിനാല്‍
വ്യാകരണം തെറ്റിച്ചു
വക്ര ബുദ്ധി.
അകവും,പുറവും
തിരത്തലുകളില്ലാത്തതിനാല്
ഇനിയും
ആരാച്ചാര്‍ വരും
ഗോദ്സയുടെ
തോക്കിന് മുനയിലെ
ജാതകം തിരുത്തി
കത്തുന്ന കുപ്പായകീശയിലേക്ക്
വീണ്ടും ദണ്ഡിയാത്ര പോവും.
ഇനി കള്ളനോട്ടിന്റെ
മുക്കോണില്‍
അച്ചടി മഷി പരക്കും മുന്‍പ്
അന്ധനറിയാത്ത
പാല് പുഞ്ചിരി
കാമിനിക്ക്
ഞാന്‍ കടം കൊടുക്കും.
1 comment:
രേഖീയമായ
ഭാഷയായതിനാല്‍
വ്യാകരണം തെറ്റിച്ചു
വക്ര ബുദ്ധി.
Post a Comment