ഇലയിലാണെന്റെ ജീവനം
കാലവാഹിനിയാം ഋതുപ്പകര്‍ച്ച
നിലം തൊടാ ശൈശവ പ്രീണനം
മറുപടിയില്ലാത്തൊരാകാശക്കാഴ്ചകള്‍.
ഗഗന ചാരികള്‍
കുറുകും പ്രാവുകള്‍
ചിറകറ്റവ,ചുണ്ട് കീറാത്തവ
ഇഹം പരം ജീവന പ്രക്രിയ
ചിരിച്ചും,ചിറകട്ടടിച്ചും
തേന്‍ കൂടിനുള്ളില്‍
കണ്ണുനീര്‍ പ്രളയങ്ങള്‍.
മുറിവുണങ്ങാത്ത
വ്രണിത-നോവുകള്‍ക്കിട
യിലെപ്പൊഴോ
ജ്വരക്കിനാവുകള്‍
ഉടപ്പിറപ്പേ
ഇനി എന്റെ വിധി
ചിത്രശലഭക്കുഞ്ഞുങ്ങളുടെ
സ്വപ്നങ്ങള്‍മേല്‍
ഉറുമ്പുകള്‍
അടയിരിക്കേണ്ടിയിരിക്കുന്നു.
2 comments:
ഉടപ്പിറപ്പേ
ഇനി എന്റെ വിധി
ചിത്രശലഭക്കുഞ്ഞുങ്ങളുടെ
സ്വപ്നങ്ങള്‍മേല്‍
ഉറുമ്പുകള്‍
അടയിരിക്കേണ്ടിയിരിക്കുന്നു
ചിത്രശലഭക്കുഞ്ഞുങ്ങളുടെ
സ്വപ്നങ്ങള്‍മേല്‍
ഉറുമ്പുകള്‍
അടയിരിക്കേണ്ടിയിരിക്കുന്നു.
kollam.
Post a Comment