Saturday, August 23, 2008

അറബി മാഷ്




അറബി പഠിക്കാന്‍
സൌദി അറേബ്യയിലൊന്നും
പോയിട്ടില്ല

ആമിനായുടെ
നനഞ്ഞ നരച്ച
സ്ലേറ്റില്‍
അറബി മലയാളം
പഠിച്ചതോര്‍മ്മയുണ്ട്

ഇന്ന്
പ്രാര്‍ത്തനയുടെ
കൂട്ടക്കച്ചില്‍,
കുട്ടികളക്ക്
അലിഫും,ബാഹും
മായ്ച്ച് പഠിപ്പിക്കുമ്പോള്‍
ആമിനായുടെ
നനഞ്ഞ നരച്ച സ്ലേറ്റും
അറബി മലയാളവും
കയ്‌വിരലുകളിലെ
കറുത്ത മൈലാഞ്ചിച്ചോപ്പും
ഓര്‍മ്മ വരും.
അവസാന പിരിയഡും കഴിഞ്ഞ്
വരിവരിയായി
വീട്ടിലേക്കു പോവുന്ന
കുട്ടികളെ സങ്കല്‍പ്പിക്കും
അവള്‍
വടക്കോട്ട് കയറിപ്പോയ
തീവണ്ടിയെ.

അപ്പോള്‍
ആദ്യം പൊട്ടിച്ച
മഷിത്തണ്ടിന്‍ ഓര്‍മ്മയില്‍
താനേ
അലിഞ്ഞലിഞ്ഞില്ലാതാവും.

4 comments:

deepesh said...

തെളിഞ്ഞു വരുന്ന ഓര്�മ്മകളും
മാഞ്ഞു പോകുന്ന അക്ഷരങ്ങളും
ഒരേ മനസ്സില്�.
മഷിത്തണ്ടും
സ്ലേറ്റും
വിണ്ടുകീറിയ ആകാശവും
മഴക്കാറും പോലെ
ഒരേ ഭാഷ മൊഴിയുന്നു.

deepesh said...

തെളിഞ്ഞു വരുന്ന ഓര്‍മ്മകളും
മാഞ്ഞു പോകുന്ന അക്ഷരങ്ങളും
ഒരേ മനസ്സില്‍
മഷിത്തണ്ടും
സ്ലേറ്റും
വിണ്ടുകീറിയ ആകാശവും
മഴക്കാറും പോലെ
ഒരേ ഭാഷ മൊഴിയുന്നു

Mahi said...

ആമിനായുടെ നനഞ്ഞ നരച്ച സ്ലേറ്റില്‍ തെളിയുന്ന ഓര്‍മകളില്‍ ഞാനും അലിഞ്ഞില്ലാതാവുന്നു...........

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

ഓര്‍മ്മകള്‍ ..എന്നും ഒരു നൊമ്പരമാണ്...
അത് കാറ്റിനെ കവിതയായി വായിക്കുന്നു
അതെ , ചിലപ്പോഴൊക്കെ,
സസ്നേഹം
ദിനേശന്‍‌ വരിക്കോളി