പകുതി പാല് വേണ്ട
ആകാശക്കൊട്ടാരത്തിലെ
രാജകുമാരനായി
എനിക്കു വേണ്ടി
ഒറ്റയാന് വേഷമാടേണ്ട
നിന്റെ പൂര്‍വ്വകഥകള്‍ രാജ വിളംബരമാക്കേണ്ട
രാത്രി സ്വപ്നങ്ങളില്‍ മദിച്ചാടുന്ന
മദയാനയാവേണ്ട
ചതിയും ചുണയും ഞാന്‍ മുമ്പേ അറിഞ്ഞതാണ്.
ഇന്നു നീ പാരമ്പര്യത്തിന്റെ
കുതിരക്കുളമ്പടിയല്ല.
പൌരുഷ ഗാന്ധാര പ്രതീകമല്ല
വിഷവും,വിഷമവും
നിന്റെ കുത്തകയല്ല.
എല്ലുകള്‍ പഠിപ്പിക്കുന്നത്
കിടപ്പറയിലെ രഹസ്യങ്ങളാണ്
പാലും പഞ്ചാരയും ചേര്‍ത്ത്
എന്റെ മേനിക്കൊഴുപ്പ് വര്‍ണ്ണിക്കുമ്പോള്‍
വേണ്ട
ഈ കള്ളച്ചിരി,
ചുണ്ടില്‍ സഹാറയിലെ പൊള്ളുന്ന ജലധാര
ആയിരത്തൊന്നു രാവുകളിലെ
അനുരാഗ കഥകള്‍.
ഷഹറസാദല്ല ഞാന്‍
ആവില്ല എനിക്കിനി
കരി ശൈത്യമാകുവാന്
കിടപ്പറ നിലവറയുടെ ഇരുട്ടല്ല
ആഗ്രഹങ്ങളുടെ പറുദീസയല്ല
തിരിച്ചൊഴുക്കില്ലാത്ത വദ്യ മഹാ നദിയല്ല
അന്വേഷണത്തിന്റെ ഗുഹാമുഖമല്ല
വേദനയില്ലാത്ത ഒരു ജന്മം
ഞാനിന്ന് സ്വപനം കാണുന്നു.
എന്നിട്ടും നീയറിയുക
ദ്വാരകയിലെ കന്യകകളെ
എല്ലുകളിലെ മാംസപാഠങ്ങളെ
കിടക്കുന്നില്ലേ...
ചരിഞ്ഞ് കിടക്കരുത്
കമിഴ്ന്ന് കിടക്കരുത്
മലര്‍ന്ന് കിടക്കുക.
ഒടുവില്‍
കിടപ്പറയില്‍ വെറും വഴു വഴുപ്പായി
നീ ഒടുങ്ങിപ്പോവരുത്.
7 comments:
കിടക്കുന്നില്ലേ...
ചരിഞ്ഞ് കിടക്കരുത്
കമിഴ്ന്ന് കിടക്കരുത്
മലര്‍ന്ന് കിടക്കുക.
ഒടുവില്‍
കിടപ്പറയില്‍ വെറും വഴു വഴുപ്പായി
നീ ഒടുങ്ങിപ്പോവരുത്.
:0)
ചരിഞ്ഞ് കിടക്കരുത്
കമിഴ്ന്ന് കിടക്കരുത്
മലര്‍ന്ന് കിടക്കുക.
ഒടുവില്‍
കിടപ്പറയില്‍ വെറും വഴു വഴുപ്പായി
നീ ഒടുങ്ങിപ്പോവരുത്.
-അഭിനന്ദനങ്ങൾ!
പല കുറി വായിച്ചു.
എന്തെഴുതണം മറുപടി എന്നു ചിന്തിച്ചു.
മനസ്സില്‍ വന്നില്ല.
ഇപ്പോള്‍ ഒരു കാര്യം പറയാം.
നല്ല കവിത.
:)
ജീവിതം ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് എന്തേ പറയാൻ മടിച്ചു...?
എനിയ്ക്കീ കവിത നന്നായി ഇഷ്ടപ്പെട്ടു.പുതുയുഗത്തിന്റെ നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ഒരു തുറന്ന സമീപനം.
പുതിയ കവിതകളെ ശ്രദ്ധിക്കുന്നു.നന്നായിട്ടുണ്ട്.
Post a Comment