അഞ്ചാം പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്
സ്നേഹത്തിന്റെ
പട്ടുറുമാലിന് പകരം അവളെനിക്ക് സമ്മാനിച്ചത്
അധരം മുഴുവന്‍ മധുരം നുണയാന്‍
ഒരു ച്യുയിംഗം
ഒട്ടിയ കവിളില്‍ നിന്നും രക്ഷ നേടാനന്
മുഖ വ്യായാമത്തിന് ഒരു ഫോര്‍മുല
വേണമെങ്കില്‍
ഒരായുഷ്ക്കാലം മുഴുവന്‍
കുട്ടികളെപ്പോലെ ചവച്ച് രസിക്കാം
ശാഠ്യത്തിന്റെ പെരു വഴിയില്‍
അവന്റെ ആജ്ഞ നിറവേറ്റാന്‍
ഒരു ച്യുയിംഗം പാക്കറ്റിന്
ആ തെരുവ് മുഴുവന്‍ ഞാനലഞ്ഞു
സ്റ്റോക്ക് തീര്‍ന്നിരിക്കുന്നുവെന്ന മറുവചനത്തില്
ഗല്ലികള്‍ മുഴുവന്‍ ചവച്ചു പിഴിഞ്ഞ
മധുരം മാഞ്ഞ ച്യുയിംഗങ്ങള്‍
അവന്റെ ആജ്ഞക്കു മുന്പില്
പെറ്ക്കിക്കൂട്ടാന് ഞനാഗ്രഹിച്ചു
ച്യുയിംഗം ചവച്ച് ചവച്ച്
ചുണ്ടുകളൊക്കെ അരഞ്ഞു തീര്‍ന്നിരിക്കുന്നു
ലിപ്സ്റ്റിക്ക് തേക്കാനായി
ഒരു വെപ്പ് ചുണ്ട്
ചവച്ചരയ്ക്കാന്‍ സ്വര്‍ണ്ണപ്പല്ല്
ഉമിനീരിന് പകരം മിനറല്‍ വാട്ടര്‍
ശേഷം വാരാന്ത്യം
ആശയും കീശയും ശൂന്യം
ഇപ്പോള്‍ ഞാന്‍
ചവച്ച് പിഴിഞ്ഞ ഒരു ച്യുയിംഗം പോലെ
ഒടിഞ്ഞ് കുത്തി
അരാന്റെ കാല്ക്കീഴില് ചതഞ്ഞരഞ്ഞ്
തേഞ്ഞ് പോയ ചെരിപ്പുകള്‍ക്കിടയില്‍ ഒട്ടിപ്പിടിച്ച്
രാഷ്ട്രീയക്കാരന്റെ
വക്ക് പൊട്ടിയ വാക്കു പോലെ
ദാ,ഇവിടെ ഇങ്ങനെ….
ഒടുവില്‍ പശയില്ലാക്കാലം വരുമ്പോള്‍
പട്ടിണിയുടെ ബാലപാഠം മറന്നു പോവുമ്പോള്‍
നാവിന് അക്ഷരങ്ങളുടെ രുചി അറിയാതാവുമ്പോള്‍
ചുണ്ടുകള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാന്‍
ഒരു ച്യുയിംഗം
എനിക്ക് സമ്മാനമായി ആര് തരും.
9 comments:
ഒടുവില്‍ പശയില്ലാക്കാലം വരുമ്പോള്‍
പട്ടിണിയുടെ ബാലപാഠം മറന്നു പോവുമ്പോള്‍
നാവിന് അക്ഷരങ്ങളുടെ രുചി അറിയാതാവുമ്പോള്‍
ചുണ്ടുകള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാന്‍
ഒരു ച്യുയിംഗം
എനിക്ക് സമ്മാനമായി ആര് തരും
നന്നായിട്ടുണ്ട് മാഷേ
" രാഷ്ട്രീയക്കാരന്റെ
വക്ക് പൊട്ടിയ വാക്കു പോലെ " ...
വക്കു പൊട്ടിയ വാക്കുകളെ രാഷ്ട്രീയക്കാരന്റേതു മാത്രമായി ചുരുക്കേണ്ടതില്ലെന്നു തോന്നുന്നു !
കവിത നന്നായി ..
നല്ല കവിത.
എന്നാലും കുറച്ചുകൂടി ഒതുക്കാമായിരുന്നെന്ന
അഭിപ്രായം ഉണ്ട് .
നല്ല കവിത.
എന്നാലും കുറച്ചുകൂടി ഒതുക്കാമായിരുന്നെന്ന
അഭിപ്രായം ഉണ്ട് .
അക്ഷരങ്ങളുടെ രുചി അറിയാതാവുന്ന കാലം
അതികം വിദൂരമല്ല.....
ഈ എഴുത്ത് നന്നായി
അക്ഷരങ്ങളുടെ രുചി അറിയാതാവുന്ന കാലം
അതികം വിദൂരമല്ല...
എഴുത്ത് നന്നായി
കവിത ഒട്ടേറെ മുന്നേറാനുണ്ട്.
ഉള്കാമ്പിലാണ് കവിത കുടികൊള്ളേണ്ടത്. ഇവിടെ അകകാമ്പോ പുറം കാമ്പോ ഇല്ലാതെ വരച്ചു വച്ചിരിക്കുന്ന വെറുമൊരു ചിത്രമായിരിക്കുന്നു കവിത.
കവിത ചലനാത്മകമായിരിക്കണം.
ശ്രദ്ധിക്കുമല്ലോ
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
കവിത നന്നായി .
ആശയും കീശയും ശൂന്യം
Post a Comment