Thursday, October 8, 2009

ആത്മ കഥയിലില്ലാത്ത ജീവിതം

പെണ്ണൊരുത്തി
പഠിക്കാന്‍ പോയിട്ട്
അഞ്ചെട്ട് ദിവസമായി

മഴയല്ലേ
അമ്മ പറഞ്ഞിട്ട്
കയ്യില്‍ ചുവന്ന കുടയുണ്ട്
ബേഗില്‍ നളിനി ജമീലയുണ്ട്
പത്തഞ്ഞൂറ് രൂപയുണ്ട്

നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്

ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....

6 comments:

ഏറുമാടം മാസിക said...

ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....

മനോഹര്‍ മാണിക്കത്ത് said...

നളിനി ജമീലമാര്‍
പെണ്ണൊരുത്തിയുടെ ബാഗില്‍ മാത്രമല്ല നാസറേ
ഓരോ കോളേജ് കുമാരികളുടെ
ബാഗിലും കണ്ടെത്താം
ഇഷ്ടപ്പെട്ടു ഈ എഴുത്ത്

ഇ.എ.സജിം തട്ടത്തുമല said...

ഭാണ്ഡങ്ങളും പേറിയുള്ള യാത്രക്കാരുടെ തിരക്കുള്ള കവല.എല്ലാവരും തിക്കിത്തിരക്കി എങ്ങോട്ടൊക്കെയോ പോകുന്നു. പോയിവരട്ടെ എന്ന യാത്രാമൊഴി ആരോടൊക്കെയോ പറഞ്ഞിരിയ്ക്കാം.

പക്ഷെ ഋതുക്കളുടെടെ മാറി മറിയലുകൾ മടക്ക യാത്രയെക്കുറിച്ച് എല്ലാവരിലും ഉൽക്കണ്ഠയുണ്ടാക്കുന്നു. ആർക്കും ഉറപ്പില്ല, മടക്കയാത്രയെക്കുറിച്ച്.

അനുഭവങ്ങളുടെ പുസ്തകം കയ്യിൽ കരുതിയത് ആത്മ ബലത്തിനാകാം. പക്ഷെ ആത്മവിസ്വസം നഷ്ടപ്പെട്ട മനസുകളിൽ എവിടെയാണ് ആത്മ ബലം ഉണ്ടാവുക?

തണലിനു കുടയുണ്ട്; തലയിലേയ്ക്ക് എപ്പോഴും പിഴുതു വീഴാവുന്ന തണൽമരങ്ങൾക്കിടയിലൂടെ കുടചൂടി പോയിട്ട് എന്തു കാര്യം?

തിരിച്ചറിയൻ
അടയാളങ്ങളുമുണ്ട്; ആരും ആരെയും തിരിച്ചറിയാത്തൊരു ലോകത്ത് അടയാളങ്ങൾക്ക് എന്തു പ്രസക്തി?

abdulsalam said...

ഞാനവളെ കണ്ടു.
കുട്ടികള്‍ പമ്പരം കളിക്കുന്നിടത്ത്.
ആ നമ്പറില്‍ വിളിക്കാന്‍ നോക്കുമ്പോള്‍
നിലവിലില്ലെന്ന് മൊഴി.
എന്തു ചെയ്യും മലയാള കവിതേ

abdulsalam said...

ഞാനവളെ കണ്ടു.
കുട്ടികള്‍ പമ്പരം കളിക്കുന്നിടത്ത്.
ആ നമ്പറില്‍ വിളിക്കാന്‍ നോക്കുമ്പോള്‍
നിലവിലില്ലെന്ന് മൊഴി.
എന്തു ചെയ്യും മലയാള കവിതേ

Unknown said...

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!