Tuesday, July 28, 2009
പതിനാലാം നമ്പര്‍ ബസ്സില്‍
കുന്നിറങ്ങുമ്പോള്‍
ബ്രേക്കും
ആക്സിലേറ്ററും
സ്റ്റിയറിംഗിനോട്
പ്രാര്‍ത്ഥിക്കും
മൈല്‍ കുറ്റികള്‍
ഞങ്ങളുടെ
ധ്യാനം മുറിക്കല്ലേ എന്ന്
പറയുമ്പോഴെക്കും
സീബ്രാ ലൈനില്‍
നീലയും വെള്ളയുമുടുപ്പിട്ട കുട്ടികള്‍
ഓറഞ്ജ്ജല്ലികള്‍
വാരി വിതറിയിട്ട്
കടന്നു പോവും.
നിരപ്പുകളില്‍
വേഗത
പൊരാ...പൊരായെന്ന്
ഓരോ ശ്വാസം മുട്ടലിലും
അവര്‍ വിളിച്ചു പറയും.
വളവുകളും,തിരിവുകളും
ആയത്തില്‍ ഊഞ്ഞാലിടും.
പിടി വിടുംബൊള്‍
പരസ്പരം ഉമ്മ വെക്കാന്‍ ശ്രമിക്കും.
ഉറങ്ങുന്നവര്‍ക്കു വേണ്ടി
ഡ്രൈവര്‍
മന്മ്മദ രാസാ....
മന്മ്മദ രാസാ...
എന്നുച്ചത്തില്‍
പാടുമായിരിക്കും.
നില്‍പ്പിണ്ടെ അയാസം
കുറക്കാനായി
കണ്ടക്ട്ടര് എല്ലാവര്ക്കും
ഫ്രീ പാസ്സ്
അനുവദിച്ച്
അടുത്ത സ്റ്റൊപ്പില് ഇറങ്ങിപ്പോവും
ലാസ്റ്റ് ബസ്സാണെന്ന
ആധിയില്ഓരോ
കൈവീശലും
കാഴ്ച്ചയൊടപ്പൊം
മറഞ്ഞ് പോവും
അപ്പൊഴും
മുന്നില്‍ പാഞ്ഞ്
പൊവുന്ന
പാണ്ടി ലോറിയെയും
ആംബുലന്‍സിനേയും
മറി കടക്കാന്‍
കിളി
അഞ്ഞാഞ്ഞ് ബെല്ല്
കൊടുത്ത് കൊണ്ടേയിരിക്കും.
Subscribe to:
Post Comments (Atom)
13 comments:
നില്‍പ്പിണ്ടെ അയാസം
കുറക്കാനായി
കണ്ടക്ട്ടര് എല്ലാവര്ക്കും
ഫ്രീ പാസ്സ്
അനുവദിച്ച്
അടുത്ത സ്റ്റൊപ്പില് ഇറങ്ങിപ്പോവും
സൂക്ഷ്മതയിലേക്ക് നാസര്‍ കയ്യടക്കത്തോടെ പ്രവേശിക്കുന്ന കവിത
ഒരു അപകടം പ്രതീഷിച്ചു
നിരാശന്‍ ആക്കിയതില്‍ സന്തോഷം
സൂക്ഷ്മതയിലേക്ക് നാസര്‍ കയ്യടക്കത്തോടെ പ്രവേശിക്കുന്ന കവിത
ഒരു അപകടം പ്രതീഷിച്ചു
നിരാശന്‍ ആക്കിയതില്‍ സന്തോഷം
Good observations, m8!
കവിതയുടെ അഗ്നിയും വര്‍ഷവും കാത്തു സൂക്ഷിക്കുന്നത് ....{.പതിനാലാം നമ്പര്‍ ബസ്സില്‍ }
കുറേ നാള്‍കൂടി നാസ്സര്ന്റെ കവിത
ഇഷ്ടപ്പെട്ടു
bassukalkkum pritunnathu keraleeyarute soundarym aayirunnu.
numbarinekkaal namukku priyam anilkumarum aaminayum.
uppu thott pathinaalaam number busuvare vayichu.super.
thanathaaya oru saili uruthirinjittund
abhinandanangal...!!!
ഹാവു ഒന്നും സംഭവിച്ചില്ലലൊ..ഭാഗ്യം!!
അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
നിരപ്പുകളില്‍ വേഗത പോരാ പോരായെന്ന്
ഓരോ ശ്വാസം മുട്ടലിലും
അവര്‍ (ഓറഞ്ചല്ലികള്‍ വാരി വിതറിയിട്ട കുട്ടികള്‍)വിളിച്ചു പറയും?!
നേരനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളാകുന്നു നാസറിന്റെ മിക്ക കവിതകളും.ജീവനുള്ള കവിതകൾ.
ഇനിയും പലതും വായിക്കുവാനുണ്ട്. ഇനിയും ഇവിടെ വന്നുപോകും.
nannai
Post a Comment