Monday, February 2, 2009

തീരെ ചെറിയ...വലിയ ഒഴുക്കുകള്‍
പടിഞ്ഞാട്ട് പെയ്യേണ്ട
മേഘത്തെ
പകുത്ത്
വടക്കോട്ട് ഗതി മാറ്റി വിടും.

തെങ്ങോലത്തുമ്പത്തെ
ചാറലിനോടൊപ്പം
നനഞ്ഞ് വിറച്ച
അവളുടെ
കുടയും
ഇടവഴിയിലെ
ചെമ്പകച്ചോട്ടില്‍
ഒടിച്ച് കുത്തിയിടും.

നിണ്ടെ
ഒലിച്ച് വരവിനെ
പോയ വേനലിണ്ടെ ഓര്‍മ്മയ്ക്ക്
അമ്മ കുടത്തിലാക്കി വെക്കും.

തീരെ ചെറിയ ചാട്ടങ്ങള്‍
മീനിറങ്ങിപ്പോയ വഴിയിലൂടെ
അവരുടെ
കളി വള്ളങ്ങളെ
വഴി തെറ്റിച്ച് വിടും.

എണ്ടെ
പൂച്ചയേയും,പട്ടിയേയും
വലിയ വായിലെ
നിലവിളിയോടെ
നാട് കടത്തി വിടും,
വലിയ ഒഴുക്കുകള്‍.

അപ്പോള്‍
മഴ പെയ്ത്
ജീവിതങ്ങള്‍ ഒലിച്ച് പോവും
പകല്‍ വഴി ചുവക്കും.

1 comment:

ദിനേശന്‍ വരിക്കോളി said...

""തീരെ ചെറിയ ചാട്ടങ്ങള്‍
മീനിറങ്ങിപ്പോയ വഴിയിലൂടെ
അവരുടെ
കളി വള്ളങ്ങളെ
വഴി തെറ്റിച്ച് വിടും.''നാസര്‍ , നല്ല വായനാനുഭവം......
സസ്നേഹം.