Tuesday, January 1, 2008

ചില നേരങ്ങളില്‍


ഒളിച്ച് വെക്കും
ചില രാത്രികള്‍
പുലര്‍ച്ചെ വരേണ്ട
വെളിച്ചത്തെ

പകലുകള്‍
ഒലിച്ചു പോയതോര്‍ത്ത്
വെളിച്ചത്തിന്
ഇടിച്ചിറങ്ങാനുള്ള
വഴി
ധ്രിതിയില്‍
വളച്ചു വെക്കും മഴവില്ലുകള്‍

ചിലപ്പോള്‍
കറുപ്പിണ്ടെ പട്ടു മേലാപ്പ് കൊണ്ട്
പൊതിഞ്ഞു വെക്കും
അതിനു കീഴെയായി
ഇരുട്ടിണ്ടെ മേഘത്തുണ്ടുകള്‍

മിന്നലുകള്‍ കൊണ്ട്
ചില ചിത്രത്തുന്നലുകള്‍ നടത്തും
ഒരൊറ്റ നിമിഷത്തേക്കത്
കബളിപ്പിക്കും

ഇപ്പൊള്‍
ഭൂമിയോളം താഴെ
നീലിച്ചേ
കിടപ്പുണ്ട്
ആകാശം

1 comment:

നിരക്ഷരൻ said...

നല്ല ആകാശം:)
ചില അക്ഷരപ്പിശാചുക്കളെ തിരുത്തണേ ?

ധൃതിയില്‍
കറുപ്പിന്റെ
ഇരുട്ടിന്റെ
എന്നിങ്ങനെയുള്ളത്.